ഞായറാഴ്ച, 27 സെപ്റ്റംബർ 2026
Breaking
അട്ടപ്പാടിയിൽ നിന്ന് ‘കരുണനും ഗ്ലോബും’ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് ✦ അട്ടപ്പാടിയില്‍ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളുടെ അവകാശം: മന്ത്രി കെ. എ. തുളസി ✦ അട്ടപ്പാടിയിൽ നിന്ന് ‘കരുണനും ഗ്ലോബും’ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് ✦ അട്ടപ്പാടിയില്‍ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളുടെ അവകാശം: മന്ത്രി കെ. എ. തുളസി ✦ അട്ടപ്പാടിയിൽ നിന്ന് ‘കരുണനും ഗ്ലോബും’ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് ✦ അട്ടപ്പാടിയില്‍ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളുടെ അവകാശം: മന്ത്രി കെ. എ. തുളസി ✦

അട്ടപ്പാടിയിൽ നിന്ന് ‘കരുണനും ഗ്ലോബും’ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക്

അട്ടപ്പാടിയിൽ പൂർണമായും ചിത്രീകരിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) വിദ്യാർഥി ഷിജിൻ ഗോവിന്ദ് സംവിധാനം ചെയ്ത ‘ഗ്ലോബ്’ സിനിമ കേരള ചലച്ചിത്ര അക്കാദമി നടത്തുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്ക് നോമിനേഷൻ നേടി.

Karunan with minister k a thulasi
Karunan with minister k a thulasi

അട്ടപ്പാടി: അട്ടപ്പാടിയിൽ പൂർണമായും ചിത്രീകരിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) വിദ്യാർഥി ഷിജിൻ ഗോവിന്ദ് സംവിധാനം ചെയ്ത ‘ഗ്ലോബ്’ സിനിമ കേരള ചലച്ചിത്ര അക്കാദമി നടത്തുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്ക് നോമിനേഷൻ നേടി. സെപ്റ്റംബർ 25 മുതൽ 30 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.

1001428980.jpg

 

അഗളി ഭൂതി വഴി ഊരിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ കരുണൻ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കരിയൻ ആയി അഭിനയിക്കുന്നത്. ചലച്ചിത്രോത്സവത്തിൽ ‘ഗ്ലോബ്’ പ്രദർശിപ്പിക്കുമ്പോൾ കരുണനോടൊപ്പം സിനിമ കാണാൻ മന്ത്രി കെ. എ. തുളസി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സിനിമ കാണാൻ തിരുവനന്തപുരത്ത് പോകണമെന്ന കരുണന്റെ ആഗ്രഹം നടപ്പാക്കുന്നതിനുള്ള നിർദേശവും മന്ത്രി നൽകിയിട്ടുണ്ട്.

1001428849.png

അട്ടപ്പാടിയിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അനീഷ് പുലിയറയാണ് ചിത്രത്തിൽ കരിയന്റെ അച്ഛൻ കുഞ്ഞാമന്റെ വേഷത്തിലെത്തുന്നത്. അഗളി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ശോഭയാണ് കരിയന്റെ അമ്മയുടെ വേഷത്തിൽ അഭിനയിക്കുന്നത്.

പ്രശസ്ത എഴുത്തുകാരൻ എൻ. പ്രഭാകരന്റെ ‘ഗ്ലോബ്’ എന്ന ചെറുകഥ അട്ടപ്പാടിയുടെയും ഗോത്രജീവിതത്തിന്റെയും പശ്ചാത്തലത്തിൽ പുനഃസൃഷ്ടിക്കുകയാണ് സംവിധായകൻ ഷിജിൻ ഗോവിന്ദ്. ഗോത്രജീവിതത്തിന്റെ നിസ്സഹായാവസ്ഥയും അട്ടപ്പാടിയുടെ പ്രകൃതിയും പുഴയും കാടും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

1001428968.jpg

കരുണനെ കൂടാതെ കാരറ ഗവ. യു.പി. സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് വർഷം മുൻപ് അധ്യാപികയായ സിന്ധു സാജനാണ് കരുണനിലെ അഭിനേതാവിനെ കണ്ടെത്തി സിനിമയിലേക്ക് എത്തിച്ചത്.

 

കാരറ ഗവ. യു.പി. സ്കൂളിൽ വെച്ചാണ് ‘ഗ്ലോബ്’ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

Related news

Return to Home Page