ഷൊർണൂരിൽ തീയേറ്ററിനുള്ളിൽ 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം. പ്രതിയെ ഷൊർണൂർ പോലീസ് കയ്യോടെ പിടികൂടി. ഷോർണൂർ നഗരത്തിൽ ഉള്ള എം.ലാൽ തീയറ്ററിനുള്ളിലാണ് സംഭവം.

 

കുടുംബത്തോടെ സിനിമ കാണാൻ എത്തിയ 13കാരിക്ക് നേരെയായിരുന്നു ലൈംഗിക അതിക്രമം. സിനിമ കാണുന്നതിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ചതായും ലൈംഗിക ചുവയുടെ പെരുമാറിയതായുമാണ് പരാതി. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. വല്ലപ്പുഴ കല്ലേപ്പറമ്പിൽ വീട്ടിൽ 56കാരനായ കെ.പി ജാഫറാണ് അറസ്റ്റിലായത്.

 

പെൺകുട്ടി ഫോണിൽ പോലീസിനെ ബന്ധപ്പെട്ടതോടെ ഷൊർണൂർ എസ് ഐ നജീബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തീയറ്ററിൽ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും