പാലക്കാട്: കൊലപാതകശ്രമക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പാലക്കാട് റെയിൽവേ പോലീസ് പിടികൂടി. 21 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ അയ്യപ്പൻ എന്നുവിളിക്കുന്ന ബിജുവാണ് പിടിയിലായത്.
റെയിൽവേ എസ്.പി. ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വന്ദേഭാരത് എക്സ്പ്രസ് പാലക്കാട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
എസ്.ഐ. പ്രവീൺ കെ.ജെ.യുടെ നേതൃത്വത്തിൽ പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. ജയൻ ജോസഫ്, സി.പി.ഒമാരായ സുനിൽകുമാർ, അബു താഹിർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പ്രതിയെ തുടർനടപടികൾക്കായി ആറ്റിങ്ങൽ പോലീസിന് കൈമാറുകയും ചെയ്തു.
#AbscondingAccused #MurderAttemptCase #RailwayPolice #LivePalakkad
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!