പാലക്കാട്: കുളപ്പുള്ളി-ഷൊർണൂർ റോഡ് നിർമാണം ആരംഭിക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് (PWD) ഓഫിസ് പൂട്ടി പൂട്ടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. രാവിലെ 11 മണിയോടെയാണ് റോഡ് നവീകരണം വൈകുന്നതിൽ ശക്തമായ പ്രതിഷേധവുമായി പ്രവർത്തകർ ഓഫിസിലെത്തിയത്.

അസിസ്റ്റൻ്റ് എൻജിനിയർ ഓഫിസിൽ ഇല്ലാതിരുന്നതിനെ തുടർന്ന് വിവരങ്ങൾ ചോദിച്ചറിയാൻ ഉദ്യോഗസ്ഥരെ പുറത്താക്കിയാണ് പ്രവർത്തകർ ഓഫിസ് താഴിട്ടുൂട്ടിയത്. മുതിർന്ന ഉദ്യോഗസ്ഥർ ഇല്ലാത്ത ഓഫിസിൽ മറ്റ് ജീവനക്കാർ തുടരേണ്ടതില്ല എന്ന് ആവശ്യപ്പെട്ടായിരുന്നു നടപടി. തുടർന്ന് ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഒടുവിൽ അസിസ്റ്റൻ്റ് എൻജിനിയർ എത്തിയെങ്കിലും മറുപടി തൃപ്തികരമല്ലാതിരുന്നതിനാൽ എക്സിക്യൂട്ടീവ് എൻജിനിയർ എത്തണമെന്ന് ആവശ്യപ്പെട്ട് സമരം തുടർന്നു. തുടർന്ന് വി.കെ. ശ്രീകണ്ഠൻ എംപി എക്സിക്യൂട്ടീവ് എൻജിനിയറെ ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് വൈകിട്ട് 3 മണിയോടെ അദ്ദേഹം ഓഫിസിൽ എത്തി.

താൽക്കാലികമായി കുഴികളടച്ച് 3 ദിവസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും, ഒന്നര മാസത്തിനു ശേഷം ഉന്നത നിലവാരത്തിലുള്ള റോഡ് നിർമാണം പൂർത്തിയാക്കി ശാശ്വത പരിഹാരം കാണുമെന്നും അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഡിസിസി വൈസ് പ്രസിഡൻ്റ് ടി.എച്ച്. ഫിറോസ് ബാബു, കെ. കൃഷ്ണകുമാർ, വി.കെ. ശ്രീകൃഷ്ണൻ, ടി.കെ. ബഷീർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!