സ്കൂളുകളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്ന സംബന്ധിച്ച് കൃത്യമായ മാനദണ്ഡം സർക്കാർ ഉണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ എൻ ഷംസുദ്ദീൻ പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്കൂളുകളിൽ നടത്താൻ അനുമതി നൽകിയ മയിൽപീലി എന്ന പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു പ്രതികരണം. കേരളത്തിൻറെ സാഹചര്യത്തിൽ അധ്യാപക സംഘടനകൾക്ക് പരീക്ഷകൾ സംഘടിപ്പിക്കാൻ കഴിയുന്ന സാഹചര്യമാണ് ഉള്ളത്. എന്നാൽ പരീക്ഷ നടത്തിപ്പിൽ വഴിവിട്ട ഇടപെടലുകൾ ഉണ്ടാവുമ്പോഴാണ് സർക്കാറും ഇടപെടുന്നത്. മറ്റു സംഘടനകൾ നടത്തിയ പരീക്ഷകളിൽ ഒന്നും എന്തെങ്കിലും പ്രശ്നം ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം മയിൽപീലി വരുന്ന പശ്ചാത്തലം നമുക്ക് അറിയാവുന്നതാണ്. ഉത്തരവാദിത്തപ്പെട്ട ഒരു ചുമതലയിൽ ഇരുന്നുകൊണ്ട് അക്കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ല. മതേതരത്വവും നല്ല വിദ്യാഭ്യാസവും ശക്തിപ്പെടുത്തുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം. ജമാഅത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന ക്വിസ് മത്സരങ്ങൾ കേരളത്തിൽ നടന്നതായി അറിയില്ല. എന്തായാലും കഴിഞ്ഞ ആറുമാസത്തിൽ നടന്നിട്ടേയില്ല എന്ന് പറയാനാവും. 

എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ 10 വർഷക്കാലത്ത് ഫാസിസ്റ്റുകൾ വിദ്യാഭ്യാസ രംഗത്ത് നിറഞ്ഞ മന്ത്രി കുറ്റപ്പെടുത്തി. ഈ കാലഘട്ടത്തിലാണ് ആർഎസ്എസിന്റെ സംഘടനകൾ ശക്തിപ്പെട്ടത് എന്നും സംഘടനയുടെ പേരെടുത്ത് പറയാതെ മന്ത്രി പറഞ്ഞു. സിപിഎം ഇപ്പോൾ അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനും അവരുടെ പ്രവർത്തികളുടെ മറക്കാനും ആണ് തനിക്കെതിരെയും യുഡിഎഫിനെതിരെയും വർഗീയ ആരോപണങ്ങൾ ഉയർത്തുന്നത്. തരാതരം പോലെ വർഗീയ കാർഡ് ഉപയോഗിക്കുന്ന സിപിഎമ്മിന്റെ നിലപാടിന്

 കേരളീയ സമൂഹം വലിയ വില നൽകില്ല എന്നും പറഞ്ഞു

 

മന്ത്രി പറഞ്ഞ മറ്റു കാര്യങ്ങൾ 

 

 

സിപിഎം ഇപ്പോൾ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ജാള്യത മറക്കാനാണ് തനിക്കും വകുപ്പിന് എതിരെ വർഗീയ ആരോപണങ്ങൾ ഉയർത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ എൻ ഷംസുദ്ദീൻ പറഞ്ഞു. ആർഎസ്എസിന്റെ മയിൽപീലി ചൂടിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് എന്ന എംപി രാജേഷിന്റെ പ്രസ്താവനയോടായിരുന്നു പ്രതികരണം. കഴിഞ്ഞ 10 വർഷം വിദ്യാഭ്യാസ വകുപ്പിൽ ഫാസിസ്റ്റുകൾ അഴിഞ്ഞാടുകയായിരുന്നു. ഈ കാലത്താണ് രാജേഷ് പറഞ്ഞ ഈ സംഘടന ഏറ്റവും കൂടുതൽ ശക്തി പ്രാപിച്ചത്. ആ ജാളിത മറക്കാനാണ് രാജേഷിന്റെ ശ്രമം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങി ന്യൂനപക്ഷങ്ങൾ കൈവിട്ടപ്പോൾ അവർ ഭൂരിപക്ഷ കാർഡ് ഇറക്കി. വിജയരാഘവന്റെ പുതിയ പ്രസ്താവന വന്നിട്ടുണ്ട്. ഇതൊക്കെ രാഷ്ട്രീയലക്ഷ്യം വച്ചുള്ള പ്രസ്താവനകളാണ്. തരാതരം പോലെ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയ കാടുകളാണ് സിപിഎം പ്രയോഗിക്കുന്നത്. കേരളം ഇതിനൊന്നും വലിയ വില കൊടുക്കില്ല. ഫാസിസ്റ്റുകൾക്കെതിരെ സിപിഎമ്മിനെ കാർഡുകൾ ആണെങ്കിൽ യുഡിഎഫിന് ഇത് നിലപാടുകളാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ആർഎസ്എസ് നേതാവായ മോഹൻ ഭാഗവത കേരളത്തിലെ സ്കൂളുകളിൽ മൂന്നുതവണ വന്നത്. ഇതിനെ ചൊല്ലി വിവാദങ്ങളും സമരങ്ങളും ഉണ്ടായിട്ടുള്ള കാര്യവും മന്ത്രി ഓർമ്മിപ്പിച്ചു. 

എൽപിഎസ് നിയമന വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സമരം ചെയ്ത വളർന്നതിയുടെ ആരോഗ്യം വീണ്ടെടുക്കുകയാണ് ആദ്യ ലക്ഷ്യം. സർക്കാർ നിയോഗിച്ച ഒരു വിദഗ്ധസംഘം അക്കാര്യം ചെയ്യുന്നുണ്ട്. പിന്നീട് ചർച്ചകൾ നടക്കും. സമരക്കാർ ഉന്നയിച്ച അഞ്ചിൽ നാല് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു കഴിഞ്ഞു. ചർച്ച പൂർത്തിയാവുന്നത് മുറയ്ക്ക് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങും. 


സ്കൂളുകളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്ന സംബന്ധിച്ച് കൃത്യമായ മാനദണ്ഡം സർക്കാർ ഉണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ എൻ ഷംസുദ്ദീൻ പറഞ്ഞു. സ്കൂളുകളിൽ നടത്താൻ അനുമതി നൽകിയ മയിൽപീലി എന്ന പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു പ്രതികരണം. കേരളത്തിൻറെ സാഹചര്യത്തിൽ അധ്യാപക സംഘടനകൾക്ക് പരീക്ഷകൾ സംഘടിപ്പിക്കാൻ കഴിയുന്ന സാഹചര്യമാണ് ഉള്ളത്. എന്നാൽ പരീക്ഷ നടത്തിപ്പിൽ വഴിവിട്ട ഇടപെടലുകൾ ഉണ്ടാവുമ്പോഴാണ് സർക്കാറും ഇടപെടുന്നത്. മറ്റു സംഘടനകൾ നടത്തിയ പരീക്ഷകളിൽ ഒന്നും എന്തെങ്കിലും പ്രശ്നം ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം മയിൽപീലി വരുന്ന പശ്ചാത്തലം നമുക്ക് അറിയാവുന്നതാണ്. ഉത്തരവാദിത്തപ്പെട്ട ഒരു ചുമതലയിൽ ഇരുന്നുകൊണ്ട് അക്കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ല. മതേതരത്വവും നല്ല വിദ്യാഭ്യാസവും ശക്തിപ്പെടുത്തുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം. ജമാഅത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന ക്വിസ് മത്സരങ്ങൾ കേരളത്തിൽ നടന്നതായി അറിയില്ല. എന്തായാലും കഴിഞ്ഞ ആറുമാസത്തിൽ നടന്നിട്ടേയില്ല എന്ന് പറയാനാവും. 


മന്ത്രി കെ എം ഷാജി വിദേശത്തേക്ക് പോകുന്നതിനെക്കുറിച്ച് അദ്ദേഹത്തോടാണ് ചോദിക്കേണ്ടത്. കേരളത്തിലെ ആറിൽ ഒന്ന് പേർ വിദേശത്തായ സാഹചര്യത്തിൽ ചുമതല മന്ത്രിക്ക് വിദേശയാത്രകൾ അനിവാര്യമാണ്. സർക്കാറിന്റെ അനുമതിയോടുകൂടി മാത്രമേ മന്ത്രിക്ക് വിദേശത്തേക്ക് പോകാൻ കഴിയു. ഇതിനെ പോസിറ്റീവായാണ് കാണേണ്ടതെന്നും മന്ത്രി പറഞ്ഞു

അട്ടപ്പാടി മണ്ണാർക്കാട് റോഡിനെ കുറിച്ചുള്ള ചോദ്യത്തിന് ഏറ്റെടുത്ത് നടപ്പാക്കുന്ന എല്ലാ റോഡുകളുടെയും അവസ്ഥ ഇതാണ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.എങ്കിലും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. റോഡ് നിർമ്മാണം 3 റീച്ചുകൾ ആയി തിരിച്ചിരിക്കുകയാണ്. കരാറുകാരൻ്റെ അനാസ്ഥ പരിഹരിക്കാൻ ശക്തമായി ഇടപെടൽ ഉണ്ടായി. ഒന്നാമത്തറിച്ചിൽ ഇനി ഒരു കിലോമീറ്റർ റോഡ് നിർമ്മാണം മാത്രമാണ് ബാക്കി . രണ്ടാമത്തെ റീച്ച് അട്ടപ്പാടി റോഡിലെ കലുങ്ക് നിർമ്മാണമാണ്. അത് പുരോഗമിക്കുകയാണ്. മൂന്നാമത്തെ റീചിന്റെ എഗ്രിമെൻറ് കഴിഞ്ഞു. മഴ വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ഉടൻതന്നെ പണി തുടങ്ങും. 54 കിലോമീറ്റർ വരുന്ന വലിയ റോഡാണ് അട്ടപ്പാടിയിലെത്. ഒരു വർഷത്തിനകം റോഡ് പണി പൂർണമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.