പാലക്കാട്: ജില്ലയിലെ കൂറ്റനാട്ട് ശക്തമായ ഇടിമിന്നലേറ്റ് പശു ചത്തു. നാഗലശ്ശേരി വടക്കേ കോതച്ചിറയിലെ ക്ഷീര കർഷകൻ പുഞ്ചയിൽ വാസുവിന്റെ പശുവാണ് ചത്തത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ പെയ്ത ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്. വൈകിട്ട് അഞ്ചരയോടെ മഴ തോർന്നതിന് ശേഷം തീറ്റയ്ക്കായി പാടത്ത് വിട്ട പശുവിനെ തിരികെ കൊണ്ടുവരാൻ പോയപ്പോഴാണ് മിന്നലേറ്റ പശു പാടത്ത് വീണ് കിടക്കുന്നത് വാസു കണ്ടത്.
പശുക്കളെ വളർത്തി ഉപജീവനം നടത്തുന്ന സാധാരണ കുടുംബമാണ് വാസുവിന്റേത്. കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗങ്ങളിലൊന്നായ പശു ചത്തത് കർഷകന് വലിയ തിരിച്ചടിയായിട്ടുണ്ട്.
നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്ത്
സംഭവമറിഞ്ഞ് നാഗലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മോഹൻദാസ് സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിഷയം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ദുരിതത്തിലായ കർഷകന് സർക്കാർ അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!