പാലക്കാട്: ബസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സർക്കാർ ജീവനക്കാരന് അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃക്കടീരി സ്വദേശിയും സർക്കാർ ജീവനക്കാരനുമായ സുനിൽ വില്ലയിൽ സുനിൽ (49) ആണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ദിനേശ് എം പിള്ളയാണ് വിധി പുറപ്പെടുവിച്ചത്.
2024-ൽ കല്ലടിക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യാത്രയ്ക്കിടെ പെൺകുട്ടിയെ അശ്ലീലച്ചുവയോടെ സമീപിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. കോടതി വിധിച്ച പിഴ തുക പരാതിക്കാരിയായ പെൺകുട്ടിക്ക് നൽകാനും ഉത്തരവായിട്ടുണ്ട്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സന്ദീപ് കോടതിയിൽ ഹാജരായി. സബ് ഇൻസ്പെക്ടർമാരായ എം.വി. ജോർജ്ജ്, വി. നിജാം എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ സംഘത്തെ സഹായിക്കുന്നതിനായി എസ്.സി.പി.ഒ ശൈലജയും ഒപ്പമുണ്ടായിരുന്നു.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!