പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. പാലക്കാട് നടക്കുന്ന സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ അപ്രതീക്ഷിത നടപടി ഉണ്ടായത്. കൊല്ലങ്കോട് നിന്നുള്ള മുൻ എം.എൽ.എയും മുതിർന്ന നേതാവുമായ വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി.

ഇ.എൻ സുരേഷ് ബാബുവിന്റെ പ്രവർത്തന ശൈലിക്കെതിരെ ജില്ലാ കമ്മിറ്റി അംഗങ്ങളിൽ നിന്ന് ഉൾപ്പെടെ ശക്തമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പാർട്ടി നേതൃത്വത്തിന്റെ ഈ കടുത്ത നടപടി.

1001445007.jpg

 സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണ് യോഗം നടന്നത്.

വിപുലീകൃത ജില്ലാ കമ്മിറ്റികൾ ചേർന്ന മറ്റ് ജില്ലകളിൽ ഒരിടത്തും ഇല്ലാത്ത രീതിയിൽ തികച്ചും അസാധാരണമായ നടപടിയാണ് പാലക്കാട് ജില്ലാ ഘടകത്തിൽ ഉണ്ടായിരിക്കുന്നത്. പാർട്ടിയിൽ സംഘടനാപരമായ വീഴ്ചകളും അസംതൃപ്തിയും ശക്തമായതിനെ തുടർന്നാണ് നേതൃത്വം വേഗത്തിൽ ഇടപെട്ട് മാറ്റം വരുത്തിയത്.