പാലക്കാട് കൽ പ്പാത്തി സംഗീതോത്സവത്തിന് ടൂറിസം വകുപ്പിൻ്റെ സാമ്പത്തിക സഹായം ഈ വർഷം മുതൽ തുടർന്നും ലഭ്യമാക്കുമെന്ന് ടൂറിസം സാംസ്‌കാരിക സിനിമാ വകുപ്പ് മന്ത്രിയായ പി സി വിഷ്ണുനാഥ് പറഞ്ഞു. രഥോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കൽപ്പാത്തി ദേശീയ സംഗീതോത്സവത്തിന് തിരി തെളിയിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിയിരുന്ന സഹായം സ്ഥലം എം പി, എം എൽ എ എന്നിവർ നൽകിയ നിവേദനത്തെ തുടർന്നാണ് പുനരാരംഭിക്കുന്നതെന്നും പറഞ്ഞു. 

പാലക്കാട് മണി അയ്യർ, ചെമ്പൈ വൈദ്യനാഥ ഭഗവതർ , എം ഡി രാമനാഥൻ മുതൽ ഇന്നുവരെ നീളുന്ന രാജ്യത്തെയും ലോകത്തെയും പ്രമുഖ കലാകാരന്മാർക്ക് ജന്മം നൽകിയ നാടാണ് കൽപ്പാത്തി എന്നും അവിടെ നടക്കുന്ന സംഗീതോത്സവത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി കെ എ തുളസി മുഖ്യാതിഥിയായി പങ്കെടുത്തു. വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന കൽപ്പാത്തി രഥോത്സവം നാടിൻറെ മനസ്സാണെന്ന് മന്ത്രി പറഞ്ഞു. പാലക്കാട് എംഎൽഎ രമേഷ് പിഷാരടി അധ്യക്ഷത വഹിച്ചു. എം പി വി കെ ശ്രീകണ്ഠൻ . നഗരസഭ അധ്യക്ഷൻ പി സ്മിതേഷ്, ജില്ലാ കളക്ടർ സുധീർ കെ, കൗൺസിലർ ഷെറീഫ് റഹ്മാൻ , പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ പി എൻ സുബ്ബരാമൻ, ജോയിൻ ജനറൽ കൺവീനർ കരിമ്പുഴ രാമൻ, ഡിടിപിസി സെക്രട്ടറി ഡോ. സില്‍ബട്ട് ജോസ് എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന വയലിൻ കച്ചേരി മൈസൂർ ബ്രദേഴ്സ് എന്നറിയപ്പെടുന്ന മൈസൂർ നാഗരാജും മൈസൂർ മഞ്ജുനാഥും അവതരിപ്പിച്ചു. മൃദംഗത്തിൽ അനന്ത ആർ കൃഷ്ണനും ഘടത്തിൽ വാഴപ്പള്ളി ആർ കൃഷ്ണകുമാർ ഘടത്തിലും അകമ്പടിയായി