നവംബർ 16. രഥ സംഗമ ദിവസം വലിയ വാഹനങ്ങൾക്ക്  നഗരത്തിലേക്ക് പ്രവേശനമില്ല.
മറ്റ് വാഹനങ്ങൾക്കും നിയന്തണം.  അറിയാം 16 ലെ ഗതാഗത നിയന്ത്രണങ്ങൾ

കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബർ 16ന് പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈകിട്ട് 3 മണി മുതൽ രാത്രി 10 മണി വരെയാണ് നിയന്ത്രണം.

ഒലവക്കോട്, ശേഖരിപുരം, കൽമണ്ഡപം, ബൈപാസ് റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഗതാഗത ക്രമീകരണങ്ങൾ:

1. വാളയാർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാർ ഉൾപ്പെടെ കയറ്റിവരുന്ന  വാഹനങ്ങൾ, ഗ്യാസ് ടാങ്കറുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പാലക്കാട്–വാളയാർ ടോൾ പ്ലാസയിലോ ഹൈവേയിലെ മറ്റ് പാർക്കിങ് സൗകര്യമുള്ള സ്ഥലങ്ങളിലോ നിർത്തിയിടണം. മറ്റ് വാഹനങ്ങൾ കെഎസ്ആർടിസി, മേലാമുറി, പറളി, മുണ്ടൂർ വഴി പോകണം.

2. കോഴിക്കോട്–മണ്ണാർക്കാട് ഭാഗത്തുനിന്ന് വാളയാർ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ, കാർ കയറ്റിയ  വാഹനങ്ങൾ, ഗ്യാസ് ടാങ്കറുകൾ എന്നിവ മുണ്ടൂർ ഭാഗത്ത് നിർത്തിയിടണം. മറ്റ് വാഹനങ്ങൾ മുണ്ടൂർ കൂട്ടുപാത, പറളി വഴി പാലക്കാട്ടേക്ക് പ്രവേശിച്ച് കൽമണ്ഡപം, ചന്ദ്രനഗർ വഴി യാത്ര തുടരേണ്ടതാണ്.

3. കൽപ്പാത്തി രഥോത്സവത്തിനെത്തുന്ന വാഹനങ്ങൾക്ക് ചാത്തപുരം റോസി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിലും കോഴിക്കോട് ബൈപാസിലെ പച്ചക്കറി മാർക്കറ്റിലും മാർക്കറ്റിന് പിൻവശത്തെ ഗ്രൗണ്ടിലും പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഗതാഗത നിയന്ത്രണങ്ങളോട് വാഹനയാത്രക്കാർ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

#KalpathiRatholsavam #TrafficAlert #PalakkadNews #LivePalakkad