പാലക്കാട് : ഐഐടി ബോംബെയിൽ പി.എച്ച്.ഡി ഗവേഷണ മികവിനുള്ള നയിക് ആൻഡ് റസ്തോഗി പുരസ്കാരം (Best Thesis Award) നേടി പാലക്കാട് സ്വദേശിയായ ഗവേഷകൻ. കമ്പ്യൂട്ടർ വിഷൻ മേഖലയിലെ ഗവേഷണത്തിനാണ് അംഗീകാരം ലഭിച്ചത്.
പുത്തൂർ വള്ളോലിലൈൻ 3 പ്രണവം വീട്ടിൽ പൗത്രൻ, മണിയമ്മ ദമ്പതികളുടെ മകൻ ഡോ പ്രണവ് ജീവൻ. പി ആണ് നേട്ടം സ്വന്തമാക്കിയത്. നിലവിൽ യു എസ് എ യിലെ സാൻഫ്രാൻസിസ്ക്കോയിൽ റിസർച്ച് സയിൻ്റിസ്റ്റാണ്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) സെക്രട്ടറി പ്രൊഫ. ഉമേഷ് വാഗ്മാരെയിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
"Resource-Efficient Architectures for Computer Vision" എന്ന വിഷയത്തിലായിരുന്നു ഗവേഷണ പ്രബന്ധം. ഊർജം, ജലം, കമ്പ്യൂട്ടിങ് വിഭവങ്ങൾ എന്നിവയുടെ ഉപയോഗം ഗണ്യമായി കുറച്ച് കൂടുതൽ ചെറുതും വേഗതയേറിയതും വിശ്വാസ്യതയുള്ളതുമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലാണ് ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെലവ് കുറച്ചും പരിസ്ഥിതിക്ക് ദോഷം കുറച്ചും ശക്തമായ കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഗവേഷണത്തിന്റെ ലക്ഷ്യം.
അച്ചൻ പൗത്രൻ വിരമിച്ച ബി എസ് എൻ എൽ ജീവനക്കാരനും അമ്മ മണിയമ്മ മോയൻ സ്കൂൾ പ്രധാന അധ്യാപികയുമായിരുന്നു
#LivePalakkad #PalakkadPride #IITResearchAward #ResearchExcellence
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!