പാലക്കാട്: പുതുശ്ശേരി ലോബോ കോട്ടേജിൽ സ്റ്റീഫൻ ലോബോയുടെ മകൻ ജോൺസൺ ലോബോ (58) അന്തരിച്ചു. അസുഖബാധിതനായി പാലക്കാട് വാളയാറിലെ പി.ഐ.എം.എസ്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2026 നവംബർ 5 വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

 

റിട്ടയേർഡ് പോലീസ് സബ് ഇൻസ്‌പെക്ടറായിരുന്നു.2024 ൽ സർവീസിൽനിന്ന് വിരമിച്ചു. 

2005 മുൽ 10 വരെയുള്ള കാലയളവിൽ ജില്ലയിലെ പ്രധാന കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ ഇദ്ദേഹം 300 ഓളം ഗുഡ് സർവീസ് എൻട്രികളും നേടിയിട്ടുണ്ട്.

 

ഭാര്യ: ഡെയ്സി (സെന്റ് റാഫേൽസ് സ്കൂൾ അധ്യാപിക).

 

മക്കൾ: കാതറിൻ (പാലക്കാട് ജില്ലാ ആശുപത്രിയിൽ നഴ്‌സ്), ജൂലിയറ്റ് (വിദ്യാർഥിനി).

#demise #jhonsonlobo