റോഡ് അറ്റകുറ്റപ്പണിയുടെ പേരിൽ ദേശീയപാത സ്ഥിരമായി അടച്ചിടുകയും എന്നാൽ ടോൾ പിരിവ് നടത്തുകയും ചെയ്യുന്നതിനെതിരെയാണ് ഉപരോധം നടത്തിയത്.
അറ്റകുറ്റപ്പണി പൂർത്തിയാവുന്നത് വരെ ഇതുവഴിയുള്ള ഗതാഗതത്തിന് ടോൾ പിരിക്കരുതെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
സിപിഎമ്മുകാരായ സ്ഥലം എംപിയും എംഎൽഎയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കരാറുകാരുമായി ഒത്തു കളിച്ചാണ് ജനങ്ങൾക്ക് ടോൾ പ്ലാസിയിൽ ഒരു സൗകര്യവും ഒരുക്കാതെ കൊള്ളയടിക്കുന്നതെന്ന് സമരത്തിന് നേതൃത്വം നൽകിയ പാളയം പ്രദീപ് ആരോപിച്ചു.

പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കാത്തതിനും പ്രതിഷേധിച്ചു. ദേശീയപാതയിലെ വടക്കഞ്ചേരി മേൽപ്പാലത്തിൽ അറ്റകുറ്റപ്പണിയുടെ പേരിൽ ഇതുവരെ 128 ഓളം തവണയാണ് റോഡ് അടച്ചിട്ടിരിക്കുന്നത്. ഈ സമയത്ത് സർവീസ് റോഡുകളിലൂടെ ഗതാഗതം തിരിച്ചുവിടുകയാണ് ടോൾ പ്ലാസ അധികൃതർ ചെയ്യാറുള്ളത്. ഇത് പൊതുവേ ഗതാഗത തിരക്കേറിയ റൂട്ടിൽ കനത്ത ഗതാഗതക്കുരുക്കിനാണ് കാരണമാകുന്നത്. ഇത് പ്രദേശവാസികളുടെ സൗര്യ ജീവിതത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു റോഡ് പണി പൂർത്തിയാവുന്നത് വരെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് ആവശ്യവുമായി ടോൾ പ്ലാസ ഉപരോധം നടന്നത്. സമരക്കാരെ പോലീസ് തടഞ്ഞു.
തുടർന്ന് ടോൾ പ്ലാസ അധികൃതരുമായി നടത്തിയ ചർച്ചയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നുവെങ്കിലും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. റോഡ് പണി ഉടൻ പൂർത്തിയാക്കുമെന്ന് സമരക്കാർക്ക് ടോൾ പ്ലാസ അധികൃതർ ഉറപ്പുനൽകി.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!