ശ്രീകൃഷ്ണപുരം :
ജീവിതത്തോട് പൊരുതി നിന്ന അയന കൃഷ്ണ (10) വിട പറഞ്ഞു. കാത്തിരുന്നവരുടെ കരുതൽ വിഫലമാക്കിയുള്ള അയന മോളുടെ മടക്കം നാടിനെ സങ്കടത്തിലാക്കി. പാലക്കാട് ശ്രീകൃഷ്ണപുരം തിരുനാരായണപുരം തൂക്കുപറമ്പിൽ പ്രിജുവിന്റെയും അമ്പിളിയുടെയും മകളാണ്. ശ്രീകൃഷ്ണപുരം എയുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ട്യൂമറിനെ തുടർന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പിലായിരുന്നു അയന. കുട്ടിയുടെ ചികിത്സയ്ക്കായി നാട്ടുകാരും സുമനസ്സുകളും ചേർന്ന് സഹായനിധി രൂപീകരിച്ചിരുന്നു. ഒരു നാടിൻ്റെ കരുതലോടെയാണ് നവംബർ ഏഴിന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള പരിശോധനകൾക്കായി നവംബർ രണ്ടിന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയത്തിൻറെ പ്രവർത്തനം തകരാറിലായത് കണ്ടെത്തി. ഹൃദയാഘാതം മൂലമായിരുന്നു മരണം എന്ന് ഡോക്ടർമാർ പറഞ്ഞു. സഹോദരി: അതിഥി
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!