ലഹരി മരുന്നിനെതിരായ സംസ്ഥാന സർക്കാറിന്റെ തൂഫാൻ പദ്ധതി കേന്ദ്രസർക്കാറിന്റെ ലഹരി വിരുദ്ധ പ്രവർത്തനമായ നശാ മുക്ത് ഭാരതുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പാലക്കാട് പറഞ്ഞു. കോട്ട മൈതാനത്ത് നടന്ന തൂഫാൻ ജാഗരൻ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയാണ് രണ്ടാംഘട്ട തൂഫാൻ ആവിഷ്കരിക്കുന്നത്. കേരളത്തിലെ 23,000 ത്തോളം ഗ്രാമസഭകളിലൂടെ മുഴുവൻ വാർഡുകളെയും പദ്ധതിയുടെ ഭാഗമാക്കും. കേരളത്തിൽ തൂഫാൻ പദ്ധതിയിലൂടെ ഇന്നുവരെ 200 കോടി രൂപയിലേറെ മയക്കുമരുന്ന് പിടികൂടി. 10375 പേര് അറസ്റ്റ് ചെയ്തു. 14822 കേസ് രജിസ്റ്റർ ചെയ്തു. 40 പേരുടെ സ്വത്ത് കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. 137 പേർക്കെതിരെ കാപ്പ ചുമത്തി. 134 പേരെ കരുതൽ തടങ്കലിലാക്കി. ആറ് വിദേശികളെയും നൂറിലേറെ ഇതര സംസ്ഥാനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ യുവാക്കളെ രക്ഷിക്കാനുള്ള ഏറ്റവും ശക്തമായ പദ്ധതിയാണ് തൂഫാൻ . തൂഫാൻ പദ്ധതി കേരള സമൂഹം ഏറ്റെടുത്തു കഴിഞ്ഞു. അമ്മമാരിൽ നിന്നും സഹോദരിമാരിൽ നിന്നുമാണ് പദ്ധതിക്ക് ഏറ്റവും വലിയ പിന്തുണ കിട്ടുന്നത്. തൂഫാൻ പദ്ധതിക്ക് 3 ഘട്ടങ്ങൾ ഉണ്ടെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി ഒന്നാം ഘട്ടം പോലീസും അന്വേഷണ വിഭാഗങ്ങളും നിർവഹിക്കുമ്പോൾ രണ്ടാംഘട്ട ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നത് തൂഫാൻ വളണ്ടിയർമാരാണെന്നും മൂന്നാംഘട്ടം കെയർ ലഹരി മരുന്ന് ഉപയോഗിച്ചവരെ തിരികെ ജീവിതത്തിലേക്ക് എത്തിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണെന്നും പറഞ്ഞു. 200 ലേറെ പേർക്ക് ഇത്തരത്തിൽ ചികിത്സ നൽകി കഴിഞ്ഞതായും അറിയിച്ചു.
രമേഷ് പിഷാരടി എംഎൽഎ സ്വാഗതം പറഞ്ഞു ചടങ്ങിൽ
വി കെ ശ്രീകണ്ഠൻ എംപി അധ്യക്ഷത വഹിച്ചു.
മന്ത്രി കെ എ തുളസി
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി
പത്മശ്രീ രാമചന്ദ്രപുലവർ
സുമേഷ് അച്ചുതൻ എംഎൽഎ
പാലക്കാട് ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ
ജില്ലാ കളക്ടർ കെ സുധീർ, ഐ ജി പുട്ട വിമലാദിത്യ,
ഡിഐജി നാരായണൻ,
മലപ്പുറം എസ്പി ചൈത്ര തെരേസ ജോൺ,
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ
മുൻ നഗരസഭ ചെയർമാൻ പി വി രാജേഷ്,
സി ചന്ദ്രൻ ,
മരക്കാർ മാരായമംഗലം,
സലാം മാസ്റ്റർ സംഗീതജ്ഞൻ പ്രകാശ് ഉള്ളിയേരി തുടങ്ങിയ നിരവധിപേർ പങ്കെടുത്തു. തൂഫാൻ വാരിയർമാർക്കുള്ള ബാഡ്ജുകൾ ആഭ്യന്തരമന്ത്രി വിതരണം ചെയ്തു.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!