വല്ലപ്പുഴ: വല്ലപ്പുഴ കുറുവട്ടൂരിൽ ട്രെയിൻ തട്ടി വിദ്യാർഥി ദാരുണമായി മരിച്ചു. കൊപ്പം പുലാശ്ശേരി സ്വദേശി തെക്കുപുറത്ത് അനിൽകുമാറിന്റെ മകൻ അധർവ് (18) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അധർവിനെ ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മവീടായ കുറുവട്ടൂരിൽ താമസിച്ചാണ് അധർവ് പഠനം നടത്തിവന്നിരുന്നത്. സംഭവത്തിൽ റെയിൽവേ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!