പാലക്കാട്: പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്ച. കാലാവധി കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് കുട്ടികൾക്ക് നൽകിയതായി പരാതി. ഒരു വയസിന് മുൻപ് വാക്സിനേഷൻ നൽകുന്നതിനായി എത്തിയ ഏഴോളം കുട്ടികൾക്കാണ് ഇത്തരത്തിൽ കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്.
വാക്സിനേഷന് ശേഷം മരുന്ന് വാങ്ങിയ ചില രക്ഷിതാക്കളുടെ ശ്രദ്ധയിൽ വിഷയം പെടുകയായിരുന്നു. തുടർന്ന് ഇവർ മറ്റ് രക്ഷിതാക്കളെയും വിവരമറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
അതേസമയം, കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത് അറിയാതെ സംഭവിച്ചതാണെന്ന് ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ വിശദീകരിച്ചു. വിഷയത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും വിതരണം ചെയ്ത മരുന്നുകൾ ഉടൻ തന്നെ തിരിച്ചുവിളിക്കാമെന്നും ബന്ധപ്പെട്ട ജീവനക്കാർ രക്ഷിതാക്കൾക്കും പ്രവർത്തകർക്കും ഉറപ്പുനൽകി.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!