പാലക്കാട് വാണിയംകുളത്ത് 9 വയസ്സുകാരിക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും നൽകിയ ഗുളികയിൽ ഖര വസ്തു കണ്ടെത്തി ;

 

പരാതിയുമായി കുട്ടിയുടെ രക്ഷിതാവ് രംഗത്ത് 

 

 കൂനത്തറ സ്വദേശിനിയായ 9 വയസ്സുകാരി ഇഷികയുടെ പിതാവ് സുഭാഷ് ആണ് പരാതിയുമായി രംഗത്ത് വന്നത് 

 

 വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും നൽകിയ മരുന്നിലാണ് ഇരുമ്പു കഷണങ്ങൾ എന്ന് തോന്നിക്കുന്ന ഖരവസ്തുക്കൾ കണ്ടെത്തിയത്.

 

 സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകുമെന്ന് കുട്ടിയുടെ രക്ഷിതാവ്

 

 ഇന്നലെ രാവിലെ വാങ്ങിയ ഗുളികയിലാണ് ഗരവസ്തു കണ്ടെത്തിയത് 

 

ഗുളികയുമായി തിരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ ജീവനക്കാരൻ ഗുളിക തിരികെ വാങ്ങി നശിപ്പിച്ചതായും പരാതിയിൽ പറയുന്നു

1001517528.jpg

 

 പകരം മറ്റൊരു ഗുളിക നൽകിയതായും സുഭാഷ് ആരോപിക്കുന്നു