പാലക്കാട് :
വിവരാവകാശ നിയമം ഭരണസംവിധാനത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തിയതായി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ തുളസി പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴികെ മറ്റെന്തും പത്ത് രൂപ നല്കി കൃത്യമായ സമയപരിധിക്കുള്ളില്‍ ലഭ്യമാക്കാനുള്ള അവകാശമാണ് വിവരാവകാശ നിയമത്തിലൂടെ കൈവന്നത്. സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വിവരങ്ങളും സാധാരണക്കാരിലേക്ക് എത്തണമെന്നാണ് സര്‍ക്കാരിന്റെ നയം. വിവരാവകാശ നിയമം അതിനൊരു ഉപാധിയാണ് . വിവരാവകാശം ദുരുപയോഗം ചെയ്യുന്ന സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നടന്ന സെമിനാറില്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ വി. ഹരിനായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷന് റിസോഴ്സ് പേഴ്സണ്‍ കെ. പ്രസാദ് ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും സംശയനിവാരണം നടത്തുകയും ചെയ്തു.
സംസ്ഥാന വിവരാവകാശ കമ്മീഷന് അംഗങ്ങളായ ഡോ. സോണിച്ചന്‍ പി. ജോസഫ്, എം. ശ്രീകുമാര്‍, ടി.കെ. രാമകൃഷ്ണന്, ജി.എന്‍. ഗിരീഷ് കുമാര്‍, ഗവ. വിക്ടോറിയ കോളേജ് പ്രിന്‍സിപ്പല്‍ മായ സി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!