പട്ടാമ്പി: കാമുകനെ ബന്ധത്തിൽ നിന്ന് ഒഴിവാക്കുന്നതിനായി ക്വട്ടേഷൻ നൽകിയ പട്ടാമ്പി സ്വദേശിനിയായ 19 കാരിയും സുഹൃത്തുക്കളും അറസ്റ്റിൽ. പട്ടാമ്പി കീഴായൂർ സ്വദേശിയായ ആൺസുഹൃത്തിനെ ഒഴിവാക്കാൻ കവർച്ച നടത്തി വധിക്കാൻ പ്ലാൻ ചെയ്ത കേസിലാണ് പെരുമിടിയൂർ സ്വദേശിനിയായ യുവതിയും സുഹൃത്തുക്കളും പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
Age. 25
Puthukulakkra (H)
Tirur, North annara
പട്ടാമ്പി സ്വദേശിനിയായ സഫാന (19), സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാര സ്വദേശിനികളായ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ സ്വദേശികളായ കുട്ടിയസന്റെ പുരയ്ക്കൽ ഇർഷാദ് (28), ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരെയാണ് ബുധനാഴ്‌ച തിരൂർ ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരൂർ താഴെപ്പാലത്തുവെച്ച് പിടികൂടിയത്.
സംഭവത്തിന്റെ പശ്ചാത്തലം
സഫാനയുടെ ആൺസുഹൃത്താണ് കീഴായൂർ സ്വദേശിയായ യുവാവ്. ഇയാളെ സൗഹൃദത്തിൽ നിന്ന് ഒഴിവാക്കുന്നതിനായി സഫാനയും സുഹൃത്തുക്കളും ചേർന്ന് പ്ലാൻ ചെയ്യുകയായിരുന്നു. ഇതിന്റെ ഭാഗമായി യുവാവിനെ തിരൂരിൽ എത്തിച്ചു.
കഴിഞ്ഞദിവസം അർധരാത്രിയിൽ തിരൂരിലെത്തിയ യുവാവിനെ സഫാനയുടെ അടുത്തെത്തിക്കാമെന്നു പറഞ്ഞ് ബൈക്കിൽ കൂട്ടിക്കൊണ്ടുപോകുകയും പ്രതികൾ ഒത്തുകൂടിയ സ്ഥലത്തെത്തി കാറിൽ കയറ്റി ക്രൂരമായി മർദിക്കുകയുമായിരുന്നു. തുടർന്ന് യുവാവിന്റെ മൊബൈൽഫോൺ കവർച്ച ചെയ്യുകയും താഴെപ്പാലം പുഴയോരത്തുവെച്ച് റോഡരികിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

പ്രതികൾ പിടിയിൽ
യുവാവ് ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പിടിയിലായ പ്രതികളിൽ ഇർഷാദ്, അസറുദ്ദീൻ എന്നിവർ മയക്കുമരുന്ന് കടത്തുകേസിൽ ഉൾപ്പെട്ട് മുൻപ് റിമാൻഡിലായിട്ടുള്ളവരാണ്. ഇരുവരും തീരദേശമേഖലയിലെ വധശ്രമം, അടിപിടി തുടങ്ങിയ കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. തിരൂർ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!