തിങ്കളാഴ്ച, 28 സെപ്റ്റംബർ 2026

മലമ്പുഴയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു

ശനിയാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സതീഷും രണ്ടാനച്ഛനായ വിനോദും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. ശനിയാഴ്ച രാത്രിയും ഇരുവരും പതിവുപോലെ മദ്യപിച്ചു

മകൻറെ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് അച്ഛൻ വിനോദ്
മകൻറെ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് അച്ഛൻ വിനോദ്

മദ്യം ഉയിരായി; ഉയിരെടുത്തു രണ്ടാനച്ഛന്റെ..

 

പാലക്കാട് : മലമ്പുഴയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു.

ആനക്കല്ല് കുരുത്തിക്കടവ് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്. പ്രതി സതീഷ് ഒളിവിലാണ്. 

1001429712.jpg

ശനിയാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സതീഷും രണ്ടാനച്ഛനായ വിനോദും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. ശനിയാഴ്ച രാത്രിയും ഇരുവരും പതിവുപോലെ മദ്യപിച്ചു. ഇതിനിടെ മകൻ സതീഷ് വീണ്ടും മദ്യം ചോദിച്ചു. ഇത് രണ്ടാനച്ഛനായ വിനോദിന് ഇഷ്ടപ്പെട്ടില്ല. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. ഈ തർക്കത്തിനിടെയാണ് സതീഷ് രണ്ടാനച്ഛനെ കത്തി ഉപയോഗിച്ച് കുത്തിയത്. വിനോദ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതി വീട്ടിൽനിന്ന് ഓടിപ്പോവുകയായിരുന്നു. ഇയാൾക്കായി പോലീസ്

തിരച്ചിൽ തുടരുകയാണ്.തുടർനടപടികളുടെ ഭാഗമായി വിനോദിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

 

 

Related news

Return to Home Page