പാലക്കാട് കുളപ്പുള്ളി പാതയിൽ മനിശ്ശീരിയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിലും മരത്തിലുമിടിച്ച് രണ്ടുപേർ തൽക്ഷണം മരിച്ചു.

1001521440.jpg

 ചൊവ്വാഴ്ച അർദ്ധരാത്രി 12 : 30 ഓടെയാണ് അപകടം.

 

സൗത്ത് പനമണ്ണ സ്വദേശി വൈശാഖ്, ഒപ്പം ഉണ്ടായിരുന്ന വാസു എന്നിവരാണ് മരണപ്പെട്ടത്

 

 വൈശാഖാണ് കാർ ഓടിച്ചിരുന്നത് എന്നാണ് വിവരം

 

ഒപ്പം ഉണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർക്ക് അതീവ ഗുരുതര പരിക്ക്

 

പനമണ്ണ,കണ്ണിയംപുറം സ്വദേശികളായ നിതിൻ ഗോവിന്ദ് ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

 

 

 അമിത വേഗതയിൽ വാണിയംകുളം ഭാഗത്തുനിന്നും വന്ന കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച ശേഷം മരത്തിൽ ഇടിക്കുകയായിരുന്നു 

 

 കാർ പൂർണമായും തകർന്നു

 

 

 ഷൊർണൂരിൽ നിന്നും ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചു പേരെയും പുറത്തെടുത്തത്

 

 പരിക്കേറ്റ മൂന്നുപേർ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടുപേരുടെ മൃതദേഹം ഇതേ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.