പാലക്കാട്: മുണ്ടൂർ പൊരിയാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. മുണ്ടൂർ വേലിക്കാട് വടക്കനാട് ഉണ്ണികൃഷ്ണന്റെയും തങ്കമ്മയുടെയും മകൻ ജിഷ്ണു (24) ആണ് മരിച്ചത്. കോയമ്പത്തൂരിൽ ജോലി ചെയ്യുകയായിരുന്ന ജിഷ്ണു തങ്കമ്മയുടെ ഏക മകനാണ്.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. മുണ്ടൂർ ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ജിഷ്ണു സഞ്ചരിച്ച ബൈക്കും എതിർദിശയിൽ വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നേരത്തെ ടോൾ പ്ലാസയ്ക്കായി നിർമ്മിച്ച റോഡിലാണ് അപകടം നടന്നത്.

1000207234.jpg

അപകടത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ജിഷ്ണു സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.