ലക്കിടി: പാലക്കാട് ലക്കിടിയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പന്ത്രണ്ടുകാരി ദാരുണമായി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ ഫിയാ ഫാത്തിമ (12) ആണ് അപകടസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് നാടിനെ ഞെട്ടിച്ച ദുരന്തമുണ്ടായത്. പാലക്കാട് ഭാഗത്തുനിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്, അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിന് പിറകിൽ ഇടിക്കുകയായിരുന്നു.
അപകടം നടക്കുമ്പോൾ സ്കൂട്ടറിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. മരിച്ച ഫിയാ ഫാത്തിമയുടെ പിതാവ് ആസിഫ് (36), മാതാവ് സുമയ്യ (33), കൂടാതെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെയുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തിൽ പരിക്കേറ്റ മറ്റ് നാല് പേരെയും ഉടൻതന്നെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!